ചെന്നൈ- നടന്‍ വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ അംഗത്വപ്രചാരണം തുടങ്ങി രണ്ടുദിവസത്തിനകം 50 ലക്ഷം പേര്‍ ചേര്‍ന്നെന്ന് ഭാരവാഹികള്‍. വെള്ളിയാഴ്ച വൈകീട്ട് വിജയ് ആദ്യ അംഗത്വമെടുത്തുകൊണ്ടായിരുന്നു തുടക്കം. മൊബൈല്‍ ആപ്ലിക്കേഷന്‍, സാമൂഹികമാധ്യമങ്ങള്‍ എന്നിവ മുഖേനയായിരുന്നു അപേക്ഷിക്കാന്‍ സൗകര്യം ചെയ്തത്. വിജയ് ആരാധകര്‍ കൂട്ടമായി പാര്‍ട്ടിയില്‍ ചേരുകയായിരുന്നെന്നാണ് അവകാശവാദം.ആധാര്‍കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടതിനാല്‍ വ്യാജ അംഗത്വം, ഇരട്ടിപ്പ് എന്നിവയുണ്ടായിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ആദ്യദിവസങ്ങളില്‍ മികച്ച പ്രതികരണം നേടിയതിനാല്‍ രണ്ടുകോടി അംഗങ്ങള്‍ എന്ന ലക്ഷ്യം നേടാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍.
അംഗത്വപ്രചാരണം പൂര്‍ത്തിയാക്കിയശേഷം വിജയ് സംസ്ഥാനപര്യടനം നടത്തും. പിന്നീട് വിജയ്യുടെ ജന്മദിനമായ ജൂണ്‍ 22-ന് വന്‍പൊതുസമ്മേളനം നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ വിജയിയുടെ ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പാണ്.
2024 March 11IndiaVijayPartyloksabhamembershipഓണ്‍ലൈന്‍ ഡെസ്‌ക് title_en: 50 lakh join Vijay’s TVK in two days after launch of app