പാലക്കാട്: കെഎസ്ഇബി ഓഫീസ് അസോസിയേഷനും കെഎസ്ഇബി വർക്കേഴ്സ് അസോസിയേനും (സിഐടിയു) സംയുക്തമായി ലോക വനിത ദിനാചരണ ആഘോഷം നടത്തി. ആസൂത്രണ ബോർഡ് മെമ്പർ ഡോ. ജമീല ബാലൻ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ ഹാളിൽ ചേർന്ന് പരിപാടിയിൽ സംസ്ഥാന ഉപാദ്ധ്യക്ഷ കെ.രഞ്ജനാദേവി അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു അഖിലേന്ത്യാ സെക്രട്ടറി ദീപാ കെ രാജൻ മുഖ്യപ്രഭാഷണം നടത്തി. ഓഫീസേഴ്സ് അസോസിയേഷൻ സബ്ബ് കമ്മിറ്റി കൺവീനർ സോന കെ.എ വനിത ദിനാചരണ സന്ദേശം നൽകി.
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി കെ.ആർ.രഞ്ജിത്ത്, കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി പി. ശിവദാസൻ എന്നിവർ സംസാരിച്ചു. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ ദീപാ കെ സ്വാഗതവും ഷമീറ എ.എം നന്ദിയും പറഞ്ഞു.തുടർന്ന് ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെൻ്റ്, സോഫ്റ്റ് സ്കിൽ ട്രെയിനർ ജിതിൻ കെ ജോസ്, “ലീഡേഴ്സ് ഇൻ ആക്ഷൻ” എന്ന വിഷയത്തിലും സ്ത്രീകളിലെ കാൻസർ എന്ന വിഷയത്തെക്കുറിച്ച് ജില്ലാ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോക്ടർ ദീപു കെ ആർ ഉം ക്ലാസ് എടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.