അബുദാബി: റമദാനിലെ തിരക്കേറിയ സമയങ്ങളിൽ അബുദാബി എമിറേറ്റിലെ റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം.
രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ 50-ഓ അതിലധികമോ തൊഴിലാളികളെ കൊണ്ടുപോകുന്ന ഹെവി വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ എന്നിവയ്ക്കാണ് അബുദാബി പോലീസ് നിരോധനം ഏർപ്പെടുത്തിയത്.
അബുദാബിയിലും അൽഐനിലും റോഡുകളിൽ രാവിലെ 8 മുതൽ 10 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും ഇത്തരം ട്രക്കുകൾക്ക് നിരോധനം നടപ്പാക്കുമെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മഹ്മൂദ് യൂസഫ് അൽ ബ്ലൂഷി പറഞ്ഞു.
എല്ലാ റോഡുകളിലും ട്രാഫിക് പട്രോളിംഗ് വിന്യസിക്കുമെന്നും, സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിച്ച് ട്രാഫിക് നിയന്ത്രണ നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *