മലപ്പുറം: കുറ്റിപ്പുറത്ത് ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു. തിരുന്നാവായ കളത്തില്‍ വെട്ടത്ത് വളപ്പില്‍ റാഫി-റമീഷ ദമ്പതികളുടെ മകള്‍ റിഷ ഫാത്തിമയാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കുട്ടിയുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുകയും ഉടന്‍ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില മോശയമായതിനെത്തുടര്‍ന്ന് ആദ്യം വളാഞ്ചേരിയിലേയും പിന്നീട് കോട്ടയ്ക്കലിലെയും ആശുപത്രികളിലെത്തിച്ചു ചികിത്സ നല്‍കി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു.