ഡൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) രാജ്യത്ത് പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ജഗ്രതാ നീക്കവുമായി കേന്ദ്ര സർക്കാർ. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
നിയമം പ്രാബല്യത്തിലായതിന്റെ പശ്ചാത്തലത്തിൽ വടക്കു കിഴക്കൻ ഡൽഹി അടക്കം മൂന്ന് ജില്ലകളിൽ പൊലീസ് നിരീക്ഷണമടക്കമുള്ളവ ശക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസ്, സിപിഎം, ഡിഎംകെ, എഎപി, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടി നേതാക്കൾ നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.