തിരുവനന്തപുരം:  പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്മരണാർത്ഥം തിരുവനന്തപുരത്ത് 1995 ൽ രൂപംകൊണ്ട തിക്കുറിശ്ശി ഫൗണ്ടേഷന്റെ പതിനാറാമത് അച്ചടി-ദൃശ്യ-ഓൺലൈൻ മാധ്യമ പുരസ്കാരങ്ങൾ ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി പൊഴിയൂർ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പ്രഖ്യാപിച്ചു.
ദൃശ്യമാധ്യമ അവാർഡുകൾ:
മികച്ച ന്യൂസ് ചാനൽ :റിപ്പോർട്ടർ ടിവി, മികച്ച റിപ്പോർട്ടർ: ദീപക് ധർമ്മടം 24 ന്യൂസ് (ചൈന അതിർത്തി), മികച്ച ന്യൂസ് റീഡർ: അളകനന്ദ, ഏഷാനെറ്റ് ന്യൂസ്, മികച്ച കാർഷിക പരിപാടി : കൃഷിഭൂമി’, കെ. മധു, മാതൃഭൂമി ന്യൂസ്, 

മികച്ച സ്പോർട്സ് അവതാരകൻ :ജോയ് നായർ, ‘സ്പോർട്സ് ടൈം’ ജയ്ഹിന്ദ് ടിവി, മികച്ച ചലച്ചിത്ര റിപ്പോർട്ടിംഗ്: ദിനു പ്രകാശ്, മനോരമ ന്യൂസ്, മികച്ച ക്യാമറാമാൻ : ബിച്ചു പൂവച്ചൽ, കൈരളി ടിവി,   മികച്ച ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടർ : വി.വി. വിനോദ്, ന്യൂസ്18, മികച്ച പ്രോഗ്രാം അവതാരക : സരിതാ റാം, ‘കൂട്ടിനൊരു പാട്ട്,സംഗീത പരിപാടി, ദൂരദർശൻ,  മികച്ച വാർത്താധിഷ്ഠിത പരിപാടി: ‘എന്റെ വാർത്ത’, അഖില കൃഷ്ണൻ, അമൃത ടിവി,  മികച്ച ഡോക്യു ഫീച്ചർ: ‘വേർപാടുകൾ’, ആർ. ബെവിൻ സാം, ജീവൻ ടിവി, മികച്ച ചലചിത്ര പരിപാടി: ‘ടാക്കീസ് ടോക്ക് ‘, ജിതേഷ്സേതു, ജനം ടിവി,  മികച്ച വിജ്ഞാന പരിപാടി: ‘വിസ്കിഡ്’, അജിത് കുമാർ, എ.സി.വി. ന്യൂസ്, മികച്ച മനുഷ്യാവകാശ റിപ്പോർട്ടിംഗ് : മുഹമ്മദ് ആഷിഖ്.കെ.എ, മീഡിയ വൺ എന്നിവർ നേടി.

ഓൺലൈൻ അവാർഡുകൾ: 
മികച്ച ഓൺലൈൻ ചാനൽ : യോഗനാദം ന്യൂസ്, മികച്ച അവതാരകൻ :രജനീഷ് വി ആർ, സൈന സൗത്ത് പ്ലസ്സ് , മികച്ച ഓൺലൈൻ റിപ്പോർട്ടർ : ശശി ശേഖർ, മനോരമ ഓൺലൈൻ,മികച്ച ആരോഗ്യ ക്ഷേമ വാർത്താ റിപ്പോർട്ടർ : അഭിജിത് ജയൻ, സി ന്യൂസ്, മികച്ച ജീവകാരുണ്യ വാർത്താ റിപ്പോർട്ടർ: സരുൺ നായർ, ന്യൂസ് പ്രസ് കേരളം, മികച്ച ഡോക്യുമെന്ററി :  : ‘കാട്ടരങ്ങ്’ ഹരിശങ്കർ എസ്., വിശ്വനാഥൻ, സാവി വിഷ്വൽ മീഡിയ എന്നിവർ കരസ്ഥമാക്കി.

അച്ചടി വിഭാഗം അവാർഡുകൾ
മാധ്യമ രംഗത്തെ സമഗ്ര സംഭാവന : വി.എസ്. രാജേഷ്, കേരളകൗമുദി  മികച്ച റിപ്പോർട്ടർ: എസ് വി രാജേഷ്, മലയാള മനോരമ (ആരാച്ചാർ ആകാൻ ഡോക്ടറും എം.ബി.എ ക്കാരനും)
മികച്ച ഫോട്ടോഗ്രാഫർ:വിൻസന്റ് പുളിക്കൽന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ്,മികച്ച ഫീച്ചർ: ആർ ഹേമലത,ദേശാഭിമാനി (മണ്ണാണ് ജീവൻ), മികച്ച ശാസ്ത്ര റിപ്പോർട്ടിംഗ്:കെ എൻ സുരേഷ് കുമാർകേരളകൗമുദി (പൂണൂലിട്ട മത്സ്യത്തിന്റെ ജീൻ ഘടന)മികച്ച സാമൂഹ്വസുരക്ഷാ റിപ്പോർട്ടിംഗ് :സുനിൽ അൽഹാദി, സുപ്രഭാതം (മരണ കെണിയിലെ മുതൽമുടക്ക്), മികച്ച ചലച്ചിത്ര റിപ്പോർട്ടർ:ജി.വി.അരുൺ കുമാർവെള്ളിനക്ഷത്രം (ചിലവ് 1000 കോടി വരവ് 100 കോടി), മികച്ച സാമൂഹ്യക്ഷേമ റിപ്പോർട്ടിംഗ് : അയൂബ് ഖാൻ, മംഗളം(ജോലിഭാരം താങ്ങാനാവാതെ വില്ലേജാഫീസുകൾ)

ബേബി മാത്യു സോമതീരം ചെയർമാനും മാധ്യമ പ്രവർത്തകരായ രാജീവ് ഗോപാലകൃഷ്ണൻ, സുരേഷ് വെള്ളിമംഗലം, ഡി.പ്രമേഷ് കുമാർ, രാജൻ.വി.പൊഴിയൂർ, ശശിഫോക്കസ് എന്നിവർ ചേർന്ന സമിതിയാണ് അവാർഡ് നിശ്ചയിച്ചത്.
പ്രസ് മീറ്റിൽ പ്രസിഡന്റ് ബി മോഹന ചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് ഡോ. പ്രഭാകരൻ പയ്യാടക്കൻ, കൺവീനർ രാധാകൃഷ്ണൻ കറുകപ്പിള്ളി, രശ്മി ആർ ഊറ്ററ എന്നിവരും പങ്കെടുത്തു.
മാർച്ച് 13 ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് അയ്യങ്കാളി ഹാളിൽ നടക്കുന്ന  തിക്കുറിശ്ശി അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് അവാർഡുകൾ സമ്മാനിക്കും. 
സമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം അദ്ധ്യക്ഷത വഹിക്കും. 
+1 വിദ്യാർത്ഥിയായ അക്ഷയ് കടവിലിന്റെയും ആർഷ.എസിന്റെയും പുസ്തകപ്രകാശനവും ഉണ്ടായിരിക്കും. എസ് ശ്രീജിത്ത് ഐ പി എസ്, ഡോ.എം.ആർ തമ്പാൻ,കെ.സുദർശനൻ, സുദർശൻകാർത്തിക പറമ്പിൽ, വിപിൻ മോഹൻ തുടങ്ങിയവർ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *