ഗസ്സ: ​ഗസ്സയിൽ ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ആകാശമാർ​ഗം വിതരണം ചെയ്യുന്നിനിടെ ഭക്ഷ്യകിറ്റ് താഴേക്ക് പതിച്ച് 5 പേർ അതിദാരുണമായി മരിച്ചു. വിമാനത്തിൽ നിന്ന് താഴേക്ക് കിറ്റ് ഇടുന്നതിനായി അതിൽ പിടിപ്പിച്ച പാരച്യൂട്ടുകളിൽ ഒന്ന് വിടാരാതിരുന്നതാണ് അപകടത്തിന് കാരണമായത്. ഭക്ഷണങ്ങൾക്കായി കാത്ത് നിന്നരുടേ ദേഹത്തേക്ക് ഇവ വന്ന് പതിക്കുകയായിരുന്നു. 
യുദ്ധത്തെതുടർന്ന് കടുത്ത ഭക്ഷ്യക്ഷാമമാണ് ​ഗസ്സയിലെ ജനങ്ങൾ നേരിടുന്നത്. ആ സാഹചര്യത്തിൽ അമേക്ക, ജോർദാൻ, ഫ്രാൻസ്, നെതർലാൻഡ് എന്നിവിടങ്ങളിൽ നിന്നുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും ഇവിടെ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നുണ്ട്. റോഡ് മാർ​ഗം സഹായം എത്തിക്കാനുള്ള സാഹചര്യം ഇപ്പോഴും ഇസ്രയേൽ ഒരുക്കാത്ത സാഹചര്യത്തിലാണ് ആകാശമാർ​ഗം സഹായം എത്തിക്കുന്നത്. ഇതിനിടെയാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *