മലപ്പുറം: ഓഹരി വിപണിയിൽ നിക്ഷേപം നടത്തി പണം നേടാൻ സഹായിക്കാമെന്ന പേരിൽ പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് മുജ്തബയാണ് പിടിയിലായത്.
സമൂഹമാധ്യമത്തിൽ വ്യാജ പരസ്യം നൽകിയാണ് പ്രതി പണം തട്ടിയത്. വേങ്ങര വലിയോറ പുത്തനങ്ങാടി സ്വദേശിയിൽ നിന്ന് പ്രതികൾ ലക്ഷങ്ങളാണ് തട്ടിയെടുത്തത്.
സ്റ്റോക്ക് ട്രേഡിംഗിനെന്ന പേരിൽ പലതവണകളായാണ് പ്രതികൾ പണം അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ചത്. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.