ലോസാഞ്ജല്‍സ്: തൊണ്ണൂറ്റി ആറാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. 23 വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. ലോസഞ്ജല്‍സിലെ ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ്.
അനാട്ടമി ഓഫ് എ ഫാളിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. ദ ഹോള്‍ഡോവേഴ്‌സിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് നേടി.
ദ ബോയ് ആന്റ് ദി ഹൈറണ്‍ ആണ് മികച്ച ആനിമേഷന്‍ ഫീച്ചര്‍ ചിത്രം. മികച്ച അവലംബിത തിരക്കഥ ‘അമേരിക്കന്‍ ഫിക്ഷന്‍’. മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ‘വാര്‍ ഈസ് ഓവര്‍’ സ്വന്തമാക്കി. മികച്ച ചമയം ‘പുവര്‍ തിങ്‌സ്’ മികച്ച വിദേശ ചിത്രം ‘ദ സോണ്‍ ഓഫ് ഇന്ററെസ്റ്റ്’. മൂന്ന് പുരസ്‌കാരങ്ങളാണ് പുവര്‍ തിങ്‌സ് സ്വന്തമാക്കിയത്.
13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍നോളന്റെ ഓപ്പണ്‍ഹൈമറാണ് മത്സരത്തില്‍ മുന്‍പന്തിയിലുള്ളത്.