‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന സിനിമയിലെ പ്രണയ​ഗാനം ശ്രദ്ധനേടുന്നു. രഘുനാഥ് പലേരിയുടെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം. അങ്കിത് മേനോനും തമിഴിലെ ശ്രദ്ധേയ ഗായകൻ രവി ജിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തമിഴ്, മലയാളം വരികളിലുള്ള ഗാനത്തിൻറെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും ചേർന്നുള്ളൊരു കൺസപ്റ്റ് പോസ്റ്റർ സിനിമയുടേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നത് സിനിമാപ്രേമികൾക്കിടയിൽ ഏറെ കൗതുകം ജനിപ്പിച്ചിരുന്നു.
മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്
സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സമീർ ചെമ്പയിൽ, ഒ.പി. ഉണ്ണികൃഷ്ണൻ, പി.എസ്. പ്രേമാനന്ദൻ, പി.എസ് ജയഗോപാൽ, മധു പള്ളിയാന, സന്തോഷ് വള്ളകാലിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ​ഗാനങ്ങൾ എഴുതിയിരിക്കുന്നത്.
ഛായാഗ്രഹണം: എൽദോസ് ജോർജ്, എഡിറ്റിങ്: മനോജ് സി. എസ്, കലാസംവിധാനം: അരുൺ ജോസ്, മേക്കപ്പ്: അമൽ കുമാർ, സംഗീത സംവിധാനം: അങ്കിത് മേനോൻ & വർക്കി, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മിക്സിങ്: വിപിൻ. വി. നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഏൽദോ സെൽവരാജ്, കോസ്റ്റ്യൂം ഡിസൈൻ: നിസ്സാർ റഹ്മത്ത്, സ്റ്റിൽസ്: ഷാജി നാഥൻ, സ്റ്റണ്ട്: കെവിൻ കുമാർ, പോസ്റ്റ് പ്രൊഡക്ഷൻ കൺട്രോളർ: അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, ഡിഐ: ലിജു പ്രഭാകർ, വിഷ്വൽ എഫക്ട്: റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉണ്ണി സി, എ.കെ രജിലേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബുരാജ് മനിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, പി. ആർ. ഓ: വാഴൂർ ജോസ്, എ.എസ് ദിനേശ്, ഡിസൈൻസ്: തോട്ട് സ്റ്റേഷൻ, മാർക്കറ്റിംഗ് സ്നേക്ക്പ്ലാൻറ്.

By admin

Leave a Reply

Your email address will not be published. Required fields are marked *