സൗദി അറേബ്യയിൽ മാസപ്പിറവി കണ്ട പശ്ചാത്തലത്തിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ റമദാൻ ഒന്ന് അഥവാ വ്രതാരംഭ ദിനമായിരിക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു.
ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.പൊടിക്കാറ്റും മേഘങ്ങളും കാരണം റിയാദിന് സമീപം സ്ഥിരമായി മാസപ്പിറവി നിരീക്ഷിക്കാറുള്ള ഹുത്ത സുദൈറിൽ ഇത്തവണ പിറ ദൃശ്യമായിരുന്നില്ല.
എന്നാൽ രാജ്യത്തെ മറ്റിടങ്ങളിൽ മാസപ്പിറവി ദൃശ്യമായെന്നും വ്രതാരംഭം തിങ്കളാഴ്ച ആയിരിക്കുമെന്നും ഇരുഹറം കാര്യാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അകൗണ്ടായ ഹറമൈനാണ് ആദ്യം എക്സ് അകൗണ്ടിൽ അറിയിച്ചത്. പിന്നീട് സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ റമദാന്‍ വ്രതാരംഭം സംബന്ധിച്ച ഏകോപിച്ച തീരുമാനം പ്രഖ്യാപിക്കുന്നതിന് തലസ്ഥാനത്തെ ഇമാമുമാരും മഹല്ലു ഭാരവാഹികളും തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി.എം. അബ്ദുല്ലാ മൗലവിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
2024 മാര്‍ച്ച് 11 തിങ്കളാഴ്ച വൈകിട്ട് 6.30ന് മണക്കാട് വലിയ പളളിയില്‍ നടക്കുന്ന യോഗത്തില്‍ തലസ്ഥാനത്തെ പ്രമുഖ ഇമാമുമാരും ഖാസിമാരും മഹല്ലു ഭാരവാഹികളും പങ്കെടുക്കും. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ മാർച്ച് 12നാണ് റമസാൻ വ്രതാരംഭമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി അറിയിച്ചു.