തിരുവനന്തപുരം: അടുക്കള ഉപകരണങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 21 ലക്ഷം രൂപയുടെ സ്വര്‍ണവുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ ആളെയാണ് പിടികൂടിയത്. ബാഗിലുണ്ടായിരുന്ന ഓട്‌സ് നിറച്ച ടിന്‍, പച്ചക്കറി അരിയുന്നതിനുളള കത്തികള്‍, ഗ്ലാസുകള്‍ അടക്കമുള്ളവയിലാണ് സ്വര്‍ണം ഒളിപ്പിച്ചത്.