ഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ. കർഷകരുടെ റെയിൽ റോക്കോ സമരം തുടരുന്നു. പഞ്ചാബിലും ഹരിയാനയിലും അറുപതിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. പ്രതിഷേധത്തിൻ്റെ ഭാഗമായി അംബാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രുവരി 13 നായിരുന്നു രണ്ടാം കർഷക സമരം ആരംഭിച്ചത്. 4 മണിക്കൂർ ട്രെയിനുകൾ തടഞ്ഞാണ് പ്രതിഷേധം. പഞ്ചാബിലും ഹരിയാനയിലും അറുപതിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞാണ് പ്രതിഷേധം.
വിളകളുടെ താങ് വിലയടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാർ കർഷകർക്ക് അനുകൂല നിലപാ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കർഷക സംഘടനകൾ പ്രക്ഷോഭവുമായി മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്താനാണ് കർഷക സംഘടനകളുടെ ലക്ഷ്യം.
കിസാൻ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവുമാണ് സമരത്തിന് നേതൃത്വം നൽകുന്നത്. മിനിമം താങ്ങുവില നിയമാനുസൃതമാക്കുക എന്നതിന് പുറമേ കർഷകർക്ക് പെൻഷൻ നൽകുക, കാർഷിക കടം എഴുതി തള്ളുക, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങളും കർഷകർ മുമ്പോട്ട് വെച്ചിട്ടുണ്ട്.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *