ഡൽഹി : പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാൻ കേന്ദ്ര സർക്കാർ യോഗം വിളിച്ചു. 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അരുണ്‍ ഗോയൽ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു.
പകരം ആരെയും നിയമിച്ചിരുന്നില്ല. രണ്ടംഗങ്ങള്‍ മാത്രം കമ്മീഷനില്‍ തുടരുമ്പോഴാണ് അരുണ്‍ ഗോയൽ രാജിവച്ചത്. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ മാത്രമായി കമ്മീഷനില്‍.
അതേസമയം അരുണ്‍ ഗോയല്‍ രാജിവച്ചതിന്റെ കാരണം കേന്ദ്ര സർക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.