ആലപ്പുഴ- ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി സി ജോര്‍ജിന്റെ പിന്തുണ തേടേണ്ട ആവശ്യമില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി നേതാവായ പി സി ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കേണ്ടതാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പി സി ജോര്‍ജിന്റെ പ്രസ്താവനകള്‍ ബിഡിജെഎസിന് കൂടുതല്‍ വോട്ടുനല്‍കുമെന്നതില്‍ സംശയമില്ലെന്ന് തുഷാര്‍ പരിഹസിക്കുന്നു. അദ്ദേഹം എപ്പോഴുമെന്നതുപോലെ എന്തെങ്കിലുമൊക്കെ പറയുന്നത് താന്‍ ശ്രദ്ധിക്കാറില്ലെന്നും തുഷാര്‍ തിരിച്ചടിച്ചു.
എന്‍ഡിഎയിലുള്ള ഒരാളെന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കണമെന്ന് പി സി ജോര്‍ജിനോടോ തന്നോടോ പ്രത്യേകിച്ച് ആരും അഭ്യര്‍ത്ഥിക്കേണ്ട കാര്യമില്ലെന്നാണ് തുഷാര്‍ അഭിപ്രായപ്പെടുന്നത്. എന്‍ഡിഎ മുന്നണിയില്‍ മത്സരിക്കുന്നവരെ പിന്തുണയ്ക്കുകയും അവര്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ കടമയാണെന്നും തുഷാര്‍ ഓര്‍മിപ്പിച്ചു.
തുഷാറിനെ സ്മോള്‍ ബോയ് എന്നുള്‍പ്പെടെ വിളിച്ചുള്ള പരിഹാസത്തിനായിരുന്നു ഇന്ന് തുഷാറിന്റെ മറുപടി. താന്‍ സ്മോള്‍ ബോയ് തന്നെയാണെന്നും അതുകൊണ്ട് തന്നെ വലിയ നേതാവായ പി സി ജോര്‍ജിന്റെ വാക്കുകള്‍ക്ക് മറുപടി പറയാനില്ലെന്നും തുഷാര്‍ പറഞ്ഞു. അതേസമയം ബിഡിജെഎസ് നേതാക്കളും പി സി ജോര്‍ജും തമ്മില്‍ വാക്കേറ്റം തുടരുന്നത് ബിജെപിയെ ഉള്‍പ്പെടെ അസ്വസ്ഥരാക്കുന്നുണ്ട്.
2024 March 10KeralathusharSMALL BOYPC Georgereplyഓണ്‍ലൈന്‍ ഡെസ്‌ക് title_en: bdjs lEADER tHUSHAR vELLAPALLY RESPONDS TO pc gEORGE’S COMMENTS