ന്യൂയോർക്ക്: 25 വയസുള്ള ഇന്ത്യൻ യുവതിയെ യു.എസിൽ കാണാതായി. യുവതിയെ കണ്ടെത്താൻ പൊലീസ് പൊതുജനത്തിന്റെ സഹായം തേടി. ഫെറിൻ ഖോജ എന്നാണ് യുവതിയുടെ പേര്. മാർച്ച് ഒന്നു മുതലാണ് ഫെറിനെ കാണാതായത്.
പൊലീസ് നൽകിയ വിവരമനുസരിച്ച് കാണാതാകുമ്പോൾ ഒലിവ് ഗ്രീൻ ജാക്കറ്റും പച്ച സ്വെറ്ററുമാണ് ഫെറിൻ ധരിച്ചിരുന്നത്. യുവതിക്ക് ബൈപോളാർ ഡിസോർഡർ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ പൊലീസ് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റുമായും ബന്ധപ്പെട്ടിട്ടുണ്ട്.