നീറ്റ് യുജി 2024 അപേക്ഷ തീയതി നീട്ടി. മാര്‍ച്ച് 16 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. മാര്‍ച്ച് രാത്രി 10.50 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 11.50 നുള്ളില്‍ അപേക്ഷ ഫീസ് സമര്‍പ്പിക്കണം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം.
മെയ് 5നാണ് പ്രവേശന പരീക്ഷ. അപേക്ഷാ തീയതി പുതിക്കിയതിന്റെ നോട്ടിഫിക്കേഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ നീറ്റ് യുജി ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടാം. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 011-40759000 ഇമെയില്‍: neet@nta.ac.inവിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം – nta.ac.in