കോഴിക്കോട്: നിര്‍മാണം നടക്കുന്ന വീടിന്റെ സണ്‍ഷേഡ് സ്ലാബ് തകര്‍ന്നുവീണ് 14കാരന്‍ മരിച്ചു. ആറങ്ങോട് അയ്യപ്പന്‍കാവില്‍ മനോജിന്റെ മകന്‍ അഭിന്‍ദേവാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. തൊഴിലാളികള്‍ പണി നിര്‍ത്തി പോയതിനു പിന്നാലെ വീടിന്റെ പോര്‍ച്ചിന് മുകളില്‍ കയറി വൃത്തിയാക്കുന്നതിനിടയില്‍ നിര്‍മാണം നടക്കുന്ന മുകളിലത്തെ നിലയിലെ സണ്‍ഷേഡ് സ്ലാബ് അടര്‍ന്ന് അഭിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. കൊടുവള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിന്‍ദേവ്.