ഇടുക്കി: വന്യജീവി ശല്യം തടയാൻ ശാശ്വത നടപടികൾ സ്വീകരിക്കുക, വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവുക, സർക്കാർ പ്രഖ്യാപിച്ച സ്പെഷ്യൽ ആര്‍ആര്‍ടി ടീമിനെ ഉടൻ നിയമിക്കുക, വന്യജീവികളുടെ എണ്ണം ഓരോ ആവാസ വ്യവസ്ഥയ്ക്ക് അനുസരിച്ച് കണക്കാക്കുകയും അതിനുള്ളിൽ തന്നെ അതിനെ നിലനിർത്തുകയും ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, വന്യമൃഗങ്ങൾക്കാവശ്യമായ ഭക്ഷണവും ജലവും വനത്തിനുള്ളിൽ തന്നെ ഉറപ്പാക്കുക, 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ സി വൈ എം ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ രൂപത പ്രസിഡന്റ് ജെറിൻ ജെ പട്ടാംകുളവും, അലക്സ് തോമസും അടിമാലിയിൽ നടത്തിവരുന്ന 48 മണിക്കൂർ ഉപവാസ സമരത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് സംസാരിച്ച് ഡീന്‍ കുര്യാക്കോസ് എംപി.
ജനകീയ വിഷയങ്ങളിലെ നിരന്തരമായ ഇടപെടലുകളിലൂടെ “നാവടക്കി വയ്ക്കുന്നതല്ല” യുവത്വം.പോരാട്ടങ്ങളിലൂടെ അർഹമായ നീതി നേടിയെടുക്കുന്നതാണ് യുവജനതയുടെ ഉത്തരവാദിത്വം എന്ന് നിരന്തരമായ സമര പോരാട്ടങ്ങളിലൂടെ കെസിവൈഎം ഇടുക്കി നേതൃത്വം തെളിയിച്ചിരിക്കുകയാണ്”നമുക്ക് നീതി വേണമെന്നും ഡീന്‍ കൂര്യക്കോസ് പറഞ്ഞു.