മുംബൈ: എഴുപത്തിയൊന്നാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ചെക്ക് സുന്ദരി ക്രിസ്റ്റ്യാന സൈസ്ക്കോവ. ലെബനന്റെ യാസ്മിൻ അസയ്ടൗൺ ഫസ്റ്റ് റണ്ണറപ്പായി. കഴിഞ്ഞ വർഷത്തെ മിസ് വേൾഡ് കിരീട ജോതാവ് കരലീന ബിയലാസ്ക വിജയിക്ക് കിരീടം ചാർത്തി.
28 വർഷത്തെ ഇടവേളയ്ക്കു ശേഷം, ലോക സൗന്ദര്യ മത്സരം ഇന്ത്യയിലാണ് നടന്നത്. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലായിരുന്നു മത്സരങ്ങള്‍. കർണാടക സ്വദേശിയായ സിനി ഷെട്ടി ടോപ്പ് 8ൽ ഇടം നേടിയെങ്കിലും അവസാന നാലിൽ എത്താൻ സാധിച്ചില്ല.
കരൺ ജോഹറും 2013ലെ ലോകസുന്ദരിയായിരുന്ന ഫിലിപ്പൈൻസ് സ്വദേശി മേഗനുമായിരുന്നു  അവതാരകർ. 140 രാജ്യങ്ങളിൽ നിന്നുള്ളവരാണ് മത്സരത്തിൽ പങ്കെടുത്തത്. 12 അംഗ ജഡ്ജിങ് പാനലാണ് വിധിയെഴുതിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *