കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെ കക്കാട്ടുകടയിലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് ആരംഭിച്ചു. പ്രതി നിധീഷിനെ എത്തിച്ചാണ് തെളിവെടുപ്പ്. വിജയനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി എന്ന് പറയപ്പെടുന്ന തറ കുഴിച്ച് പരിശോധിക്കും.
അതേസമയം ആഭിചാരക്രിയകള്‍ നടന്നിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.വീട്ടിലെ മുറിക്കുള്ളില്‍ പൂജകള്‍ നടത്തിയതിന്റെ ലക്ഷണങ്ങള്‍ കണ്ടതായി അല്‍വാസി പറഞ്ഞു. പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് നാല് പേരടങ്ങുന്ന കുടുംബം താമസമുള്ളതായി അറിഞ്ഞത്.
ആദ്യ ദിവസം പൊലീസെത്തി വീട് തുറന്നപ്പോള്‍ അസഹനീയമായ ദുര്‍ഗന്ധമുണ്ടായിരുന്നു. ആക്രി സാധനങ്ങളെല്ലാം ചാക്കില്‍കെട്ടിയ നിലയില്‍ കൂട്ടിയിട്ട നിലയിലായിരുന്നു. വീടിന്റെ പിന്നില്‍ പൂജ ചെയ്ത ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും അയല്‍വാസി പറഞ്ഞു.
വീട്ടുടമസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി വിഷ്ണുവും കുടുംബവും കക്കാട്ടുകടയിലെ വീട് വാടകയ്ക്ക് എടുത്തത്. കുടുംബത്തിലുള്ളവരെല്ലാം ജോലിക്കാരാണെന്നും നിധീഷിന്റെ പിതാവ് റിട്ടയേര്‍ഡ് ഡിവൈഎസ്പിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതായും വീടെടുത്ത ശേഷം നിധീഷിനെ കണ്ടിട്ടില്ലെന്നും അയല്‍വാസി ബാബു പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *