തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഐഎം തുടക്കം മുതല്‍ പ്രതിരോധത്തിലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇ പി ജയരാജന്‍ ബിജെപിയുടെ പി ആര്‍ ഏജന്റാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ പി.ആര്‍ ഏജന്റാണ് ഇ പി ജയരാജന്‍. ബിജെപിയും സിപിഐഎമ്മും തമ്മിലാണ് മത്സരമെന്ന് പറയുന്നതില്‍ ഗൂഢ അജണ്ട. ബിജെപി പോലും ഇത് അവകാശപ്പെടുന്നില്ല.
സിപിഐഎമ്മിന്റെയും ബിജെപിയുടെയും അജണ്ട ഒന്ന് കോണ്‍ഗ്രസിന് തോല്‍പ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.ഡല്‍ഹിയിലെ മാസ്റ്റര്‍ ഇതിനുവേണ്ടി ഏത് ഹീന ശ്രമവും നടത്തും.
ബിജെപിയെ സഹായിക്കാനാണ് സിപിഐഎം ശ്രമം. കമ്മ്യൂണിസ്റ്റ് അണികള്‍ പോലും അതിന് സഹായിക്കില്ല. സിപിഐഎം-ബിജെപി പാക്കേജ് എവിടെയൊക്കെ എന്ന് ജനങ്ങള്‍ക്ക് അറിയാം. ഈ പാക്കേജ് പൂര്‍ണ്ണ പരാജയം ആയിരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.