ഏഷ്യാനെറ്റില്‍ ബിഗ് ബോസ് ആറാം സീസണ്‍ ആരംഭിക്കുകയാണ്. അതിനു പിന്നാലെ ഷോയെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറത്തു വരുകയാണ്. സീസണ്‍ 2 വിലെ മത്സാരാര്‍ത്ഥിയായിരുന്നു രജിത് കുമാര്‍. കഴിഞ്ഞ സീസണില്‍ ചലഞ്ചറായി പോകാന്‍ താന്‍ ആവശ്യപ്പെട്ടത് ദിവസവും അഞ്ചു ലക്ഷം രൂപയാണെന്നു തുറന്നു പറയുകയാണ് രജിത് കുമാര്‍.
”ആ നാല് ദിവസം എനിക്ക് നല്ല റേറ്റിങ്ങായിരുന്നു. ചാലഞ്ചറായി പോകാന്‍ ഞാന്‍ ഒരു ദിവസം ആവശ്യപ്പെട്ടത് അഞ്ച് ലക്ഷമായിരുന്നു. അത്രയും പക്ഷേ എനിക്ക് കിട്ടിയില്ലെങ്കിലും തെറ്റില്ലാത്ത പണം നല്‍കിയാണ് അവര്‍ എന്നെ അവിടെ കൊണ്ടുപോയത്. അങ്ങനെ പോയ ഞാന്‍ അവിടെ ഗോലി കളിച്ച് ഇരിക്കണമായിരുന്നോ? എനിക്ക് പൈസ തന്നാല്‍ ഞാന്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കണം.
ഞാന്‍ ഉഴപ്പനല്ല, എനിക്ക് കഠിനാധ്വാനം ചെയ്യാനാണ് ഇഷ്ടം. ഓസ്‌കാര്‍ വാങ്ങിക്കണമെന്നാണ് ആഗ്രഹം. കാരണം മറ്റൊന്നുമല്ല, അച്ഛനില്ലാതെ തെരുവില്‍ നിന്ന് വളര്‍ന്ന മകന്‍, ഒരമ്മ കഷ്ടപ്പെട്ട് വളര്‍ത്തിയ മകന്‍, അവന്‍ അത്ര ടോപ്പ് വരെയെത്തി. കിട്ടിയില്ലെങ്കില്‍ വേണ്ട പുണ്ണാക്ക്, പക്ഷേ സ്വപ്നം വച്ച് മുന്നോട്ട് പോകുന്നു. ഓസ്‌കാറൊക്കെ ആര്‍ക്ക് വേണമെങ്കിലും കിട്ടാം.
ബിഗ് ബോസ് സ്‌ക്രിപ്റ്റഡാണ്, പക്ഷേ ഓരോരുത്തരും അവരവരുടെ സ്‌ക്രിപ്റ്റ് കൊണ്ടാണ് കയറുന്നത്. കൈകൊണ്ട് എഴുതിപിടിപ്പിച്ചതല്ല. സ്വന്തം മനസില്‍ തോന്നുന്ന സ്‌ക്രിപ്റ്റ്. അവിടെ കയറി കഴിഞ്ഞാല്‍ എന്തൊക്കെ ചെയ്യണമെന്ന് നമ്മള്‍ മനസില്‍ ആലോചിക്കും.
എന്നാല്‍, ആവിയും പുകയും അടിക്കുമ്പോള്‍ മനസിലാകും ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന്. ചെയ്യണമെങ്കില്‍ രണ്ട് ഘടകം വേണം. ഒന്ന് ദൈവത്തിന്റെ അനുഗ്രഹമാണ്. എല്ലാരും വായിട്ടലക്കും. പക്ഷേ വായില്‍ നിന്നും വീഴുന്നത് വികടസരസ്വതി ആണെങ്കിലോ? തീര്‍ന്നില്ലേ? ഞാന്‍ നല്ല വിശ്വാസിയാണ്.
രണ്ടാമത്തെ കാര്യം ജീവിത അനുഭവങ്ങളാണ്. എനിക്ക് സംസാരിക്കാന്‍ പറ്റുന്നത് ജീവിത അനുഭവങ്ങളാണ്. അങ്ങനെ ജീവിതാനുഭവങ്ങള്‍ കുറേ കിട്ടിയത് കൊണ്ടാണ് നമുക്ക് കാര്യങ്ങള്‍ സംസാരിക്കാനും അതനുസരിച്ച് പ്രതികരിക്കാനും പറ്റുന്നത്…”