തൃശൂര്‍- മതേതര ഇന്ത്യയ്ക്ക് വേണ്ടി അവസാനം വരെ കോണ്‍ഗ്രസിനൊപ്പമുണ്ടെന്നതാണ് തൃശൂരിലെ ജനതയ്ക്ക് തനിക്ക് നല്‍കാനുള്ള ഗ്യാരണ്ടിയെന്ന് യു. ഡി. എഫ് തൃശൂര്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി കെ. മുരളീധരന്‍. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ രാഷ്ട്രപതി തലയെണ്ണുക കോണ്‍ഗ്രസ്- ബി. ജെ. പി എം. പിമാരുടേതാണ്. സി. പി. എമ്മിന്റെ തല ആരും എണ്ണില്ല. കേരളത്തില്‍ നിന്നും ലോക്സഭയിലേയ്ക്ക് കോണ്‍ഗ്രസ് എം. പിമാരെ വിശ്വസിച്ചയക്കാന്‍ കഴിയില്ലെന്ന് പറയാന്‍ എന്ത് യോഗ്യതയാണ് സി. പി. എമ്മിനുള്ളത്. സി. പി.എ ം പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ച അബ്ദുള്ളക്കുട്ടിയും അല്‍ഫോണ്‍സ് കണ്ണന്താനവും ഇന്ന് എവിടെയാണെന്ന് സി. പി. എം ഓര്‍ക്കണം. കോണ്‍ഗ്രസില്‍ നിന്നും ചില വ്യക്തികളാണ് ബി. ജെ. പിയിലേയ്ക്ക് പോയത്. ബംഗാളില്‍ സി. പി. എം പാര്‍ട്ടി ഓഫീസ് പൂര്‍ണ്ണമായും ബി. ജെ. പി ഓഫീസായി മാറിയതെന്നും മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.
 
സ്ഥാനമാനങ്ങളല്ല വലുത്, ടിക്കറ്റാണോ വലുത്. ടിക്കറ്റ് കൊടുക്കാഞ്ഞിട്ടാണോ, ജനം ജയിപ്പിക്കണ്ടേ എന്നും പത്മജ വേണുഗോപാലിന്റെ പേര് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. തൃശൂരിന്റെ പാരമ്പര്യം ലീഡറിലെ രാഷ്ട്രീയക്കാരന് ജന്മം നല്‍കിയതാണ്. അദ്ദേഹമാണ് കുടുംബാംഗങ്ങളെ മതേതര മുദ്രാവാക്യം പഠിപ്പിച്ചതെന്നും മുരളി ഓര്‍മിപ്പിച്ചു.
2024 March 10Keralak muraleedharancongresstitle_en: My guarantee is to be with Congress till the end: K. Muralidharan

By admin

Leave a Reply

Your email address will not be published. Required fields are marked *