തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ രണ്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരുടെ അറസ്റ്റാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. സിദ്ധാർത്ഥനെ മർദ്ദിച്ചതിലും ഗൂഢാലോചനയിലും പങ്കാളികളായവരാണ് ഇവർ.
ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നിലവിൽ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റു ചെയ്യപ്പെട്ടവരുടെ എണ്ണം 20 ആയി. കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസ് ഉത്തരവിറക്കിയിരുന്നു.