കുവൈറ്റ് സിറ്റി: റമദാന്‍ മാസത്തില്‍ വിലസ്ഥിരത ഉറപ്പുവരുത്താന്‍ നടപടികളുമായി കുവൈറ്റ്. വിലവര്‍ധനവ് ഒഴിവാക്കുന്നതിനും ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുന്നതിനും പരിശോധന ക്യാമ്പയിന്‍ നടത്താനാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. റമദാന്‍ മാസത്തില്‍ പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എല്ലാ ഗവര്‍ണറേറ്റുകളിലെയും മാര്‍ക്കറ്റുകള്‍, ഷോപ്പുകള്‍, സഹകരണസംഘങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന ക്യാമ്പയിന്‍ നടത്തും.