മൂത്രനാളിയിലെ അണുബാധ (UTIs) സ്ത്രീകൾക്കിടയിൽ വളരെ സാധാരണമാണ്. ചർമ്മത്തിൽ നിന്നോ മലാശയത്തിൽ നിന്നോ ഉള്ള ബാക്ടീരിയകൾ മൂത്രനാളിയിൽ പ്രവേശിക്കുമ്പോൾ അണുബാധ ഉണ്ടാകുന്നു. മൂത്രനാളിയിലെ ഏത് ഭാഗത്തും അണുബാധ ഉണ്ടാകാം. പക്ഷേ മൂത്രാശയ അണുബാധയാണ് ഏറ്റവും സാധാരണമായ സംഭവം. 
സ്ത്രീകളിൽ മൂത്രനാളി അണുബാധ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാൾ 30 മടങ്ങ് കൂടുതലാണെന്ന് ​ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലെ ചെറിയ മൂത്രനാളി ട്യൂബ് അവരെ മൂത്രനാളിയിലെ അണുബാധയ്ക്ക് കൂടുതൽ ഇരയാക്കുന്നു. 
മൂത്രമൊഴിക്കുമ്പോൾ വേദന, ഇടയ്ക്കിടെ മൂത്രമൊഴിക്കുക, ഇടുപ്പ് വേദന, ദുർഗന്ധത്തോട് കൂടിയ മൂത്രം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. പ്രകൃതിദത്ത മാർഗ്ഗങ്ങൾ സഹായകരമല്ലെങ്കിൽ, നിങ്ങൾ ശസ്ത്രക്രിയയ്‌ക്കോ മരുന്നുകൾക്കോ ​​ഒരു ഡോക്ടറെ സമീപിക്കണം. 
പതിവായി മൂത്രമൊഴിക്കുന്നത് അണുബാധ തടയുന്നതിന് മൂത്രനാളിയിലെ ബാക്ടീരിയകളെ പുറന്തള്ളാൻ സഹായിക്കും. മൂത്രം മണിക്കൂറോളെ പിടിച്ച് നിർത്തുന്നത് ബാക്ടീരിയ കൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.  ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.യുടിഐ പ്രശ്നമുള്ളവർ പതിവായി ക്രാൻബെറി ജ്യൂസ് കുടിക്കുന്നത്  അണുബാധയിൽ കുറവുണ്ടായതായി പഠനങ്ങൾ പറയുന്നു. മധുരമില്ലാത്ത ക്രാൻബെറി ജ്യൂസ് കുടിക്കുന്നത് യുടിഐകൾക്കുള്ള ഏറ്റവും അറിയപ്പെടുന്ന പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ്. 
ആമാശയത്തിലെ ബാക്ടീരിയകളുടെ ആരോഗ്യകരമായ ബാലൻസ് പ്രോത്സാഹിപ്പിക്കാൻ പ്രോബയോട്ടിക് സഹായിക്കുന്നു. പുളിപ്പിച്ച ഭക്ഷണങ്ങളിൽ പ്രോബയോട്ടിക് അടങ്ങിയിരിക്കുന്നു.ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് മൂത്രാശയത്തിലെ ബാക്ടീരിയകളുടെ അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാക്ടീരിയകൾ പടരാതിരിക്കാൻ സ്ത്രീകൾ മുന്നിൽ നിന്ന് പിന്നിലേക്ക് തുടയ്ക്കണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed