ഇടുക്കി: മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. പെരിയകനാല്‍ എസ്റ്റേറ്റിലെ രാജമണിക്കാണ് പരിക്കേറ്റത്. തലയ്ക്കും കണ്ണിനും പരിക്കേറ്റ രാജമണി ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രി ലോക്ക് ഹാര്‍ട്ട് വ്യൂ പോയിന്റിനു സമീപത്തായിരുന്നു ആക്രമണം.