തി​രുവ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ഫ്ലോ​ട്ടിം​ഗ് ബ്രി​ഡ്ജ് ത​ക​ർ​ന്ന് നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭം ഏ​റെ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യും ആ​റ്റി​ങ്ങ​ലി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​മാ​യ വി. ​മു​ര​ളീ​ധ​ര​ൻ.
മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണോ ബ്രി​ഡ്ജി​ന്‍റെ നി​ർ​മാ​ണം ന​ട​ന്ന​ത് എ​ന്ന് പ​രി​ശോ​ധി​ക്ക​ണം. വ​ർ​ക്ക​ല​യി​ൽ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ന​ട​ന്ന​ത് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​നോദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​നെ​ത്ത​ന്നെ ബാ​ധി​ക്കു​മെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം എ​ന്നൊ​ന്ന് ടൂ​റി​സ​ത്തി​ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ട്. ഇ​ത് ടൂ​റി​സം മ​ന്ത്രി തി​രി​ച്ച​റി​യ​ണം. ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ​കൊ​ണ്ട് പ​ന്താ​ടാ​മെ​ന്ന സ​മീ​പ​നം ശ​രി​യ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *