കുവൈറ്റ് സിറ്റി:  പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ വച്ച് വനിതാദിനം ആചരിച്ചു. പ്രസിഡണ്ട് രമേഷ് ചന്ദ്രൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വനിതാ ചെയർപേഴ്സൺ ലിസി മാത്യു ലേഡീസ് യൂണിറ്റ് കൺവീനർമാർ ആയ ഷീബ ബോബി, ജിജിമോൾ സെക്രട്ടറിമാരായ ബീന, ജിഷ, രേഖ, പ്രീതി എന്നിവർ ആശംസകൾ അറിയിച്ചു. രക്ഷാധികാരി മനോജ്, ബിജു സ്റ്റീഫൻ, താഹ, ബിജു വായ്പൂർ, ബിജു പാലോട് എന്നിവർ സെന്റർ കമ്മിറ്റിക്ക് വേണ്ടി ആശംസകൾ അറിയിച്ചു.
മാര്‍ച്ച് 22 ന് നടക്കുന്ന ഇഫ്താർ സംഗമത്തിന്റെ ഫ്ലെയർ പ്രകാശനം നടത്തി. വൈസ് പ്രസിഡണ്ട് ബിജു വായ്പൂരില്‍ നിന്നും കൺവീനർ ദിലീപ് ഏറ്റുവാങ്ങി. പിക്നിക്ക് 2024 അവലോകനവും കൺവീനർ വിജോ. പി. തോമസിന്റെ നേതൃത്വത്തിൽ നടന്നു.
സെൻട്രൽ ട്രഷറർ ബിനോയ് ബാബു രാജിവച്ചതിന് തുടർന്നുള്ള ഒഴിവിലേക്കായി സെൻട്രൽ ട്രഷറർ ആയിട്ട് വിജോ. പി. തോമസിനെ തെരഞ്ഞെടുത്തു. യോഗത്തിന് അബ്ബാസിയ യൂണിറ്റ് കൺവീനർ ദിലീപ് സ്വാഗതവും ഹവലി യൂണിറ്റ് കൺവീനർ സുനീഷ് നന്ദിയും രേഖപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *