ഡൽഹി: ഒഡിഷയിലെ കന്ധമാൽ ജില്ലയിൽ ദമ്പതികൾ കൊല്ലപ്പെട്ടു. കൊല നടത്തിയത് മാവോവാദികളാണെന്നാണ് ആരോപണം. ബിദപദാർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് സംഭവം.
പൊലീസിന് വിവരം ചോർത്തിനൽകുന്നവരാണെന്ന സംശയത്തിൽ ദഹീറ കൻഹാൽ, ഭാര്യ ബതാസി എന്നിവരെ മാവോവാദികൾ സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടത്. പൊലീസ് അന്വേഷണം തുടങ്ങി.