പുതിയ മൈക്രോ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി ഒരുങ്ങുന്നു. സബ്-4m എസ്‌യുവി 2026-2027-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ആന്തരികമായി Y43 എന്ന കോഡ് നാമത്തിലാണ് അറിയപ്പെടുന്നത്. പുതിയ എസ്‌യുവികൾ അവതരിപ്പിക്കുന്നതിലൂടെ തങ്ങളുടെ എസ്‌യുവികളുടെ വിജയത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് മാരുതി പദ്ധതിയിടുന്നത്.
മാരുതി സുസുക്കി ഇന്ത്യയിലെ എസ്‌യുവി വിപണിയുടെ വലിയ ഭാഗങ്ങൾ പിടിച്ചെടുത്തു. കൂടാതെ ഫ്രോങ്‌ക്സ്, ന്യൂ ബ്രെസ്സ, ഗ്രാൻഡ് വിറ്റാര, ജിംനി തുടങ്ങിയ നിരവധി എസ്‌യുവികൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതുകൂടാതെ, ഒന്നിലധികം കാറുകൾ നിർമ്മാതാവിൻ്റെ പണിപ്പുരയിൽ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. കമ്പനിയിൽ നിന്നും കൂടുതൽ പുതിയ എസ്‌യുവികൾ എത്തുമെന്നും പുതിയ മൈക്രോ എസ്‌യുവി കമ്പനിയുടെ വളർച്ചയുടെ പാത വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിൽ, യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ മാരുതി സുസുക്കിക്ക് 20 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, മാരുതി സുസുക്കിയിൽ നിന്നുള്ള മൈക്രോ-എസ്‌യുവി 2026-2027 വർഷത്തിൽ അവതരിപ്പിക്കും. മൈക്രോ-എസ്‌യുവി വിഭാഗത്തിൽ എസ്-പ്രസ്സോയും ഇഗ്നിസും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വാഹനങ്ങൾ ശരിയായ എസ്‌യുവികളല്ല.  
ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ് എന്നിവയുടെ രൂപകല്പനയോട് സാമ്യമുള്ളതാണ് എസ്‌യുവിയുടെ രൂപകൽപ്പന. ക്യാബിൻ ഫീച്ചറുകളുടെ കാര്യം വരുമ്പോൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആറ് എയർബാഗുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് എച്ച്‍വിഎസി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയവ പോലുള്ള സവിശേഷതകൾ ലഭിക്കും. പുതിയ തലമുറ സ്വിഫ്റ്റിൽ അരങ്ങേറ്റം കുറിക്കുന്ന 1.2 ലിറ്റർ Z-സീരീസ് മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് Y43 മൈക്രോ-എസ്‌യുവിക്ക് കരുത്ത് പകരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *