തൊടുപുഴ: യുഡിഎഫ് തൊടുപുഴ നിയോജകമണ്ഡലം നേതൃയോഗം തൊടുപുഴയിൽ നടന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, വർഗീയത, കടക്കെണി, കാർഷിക തകർച്ച എന്നിവ നിമിത്തം പൊറുതിമുട്ടിയ ജനങ്ങൾ കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകൾക്കെതിരെ വിധിയെഴുതുന്നതിനുള്ള അവസരമായി ആസന്നമായ പാർലമെൻ്റ് തെരഞ്ഞെടുപ്പിനെ വിനിയോഗിക്കുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
തൊഴിലാളികളും, ചെറുപ്പക്കാരും, കർഷകരും മതേതര വിശ്വാസികളും രാജ്യത്തിൻ്റെ തെറ്റായ ഗതിമാറ്റത്തിന് അറുതി വരുത്താൻ ആഗ്രഹിക്കുന്ന കാഴ്ച രാജ്യമെമ്പാടും കാണാമെന്ന് ഡീൻ കൂട്ടി ചേർത്തു. ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനും ജനങ്ങളെ ഒന്നായി കാണാനുമുള്ള മനോഭാവം മോദിക്ക് നഷ്ടമായതായി അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വം സത്യസന്ധമായി നിര്‍വഹിക്കാന്‍ തനിക്കായെന്നും ഡീൻ പറഞ്ഞു.
തൊടുപുഴ അസംബ്ളി യുഡിഎഫ് നേതൃയോഗത്തിലും തുടർന്നു നടന്ന റോഡ് ഷോയിലും പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എം.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്ത നേതൃയോഗത്തിൽ നേതാക്കളായ സി.പി. മാത്യു, അഡ്വ.എസ് അശോകൻ, പ്രൊഫ. എം. ജെ. ജേക്കബ്, റോയി . കെ. പൗലോസ്, ജോയി വെട്ടിക്കുഴി, എ.പി. ഉസ്മാൻ, ജോൺ നെടിയപാല ഇന്ദുസുധാകരൻ, ജോസി ജേക്കബ്,എം . മോനിച്ചൻ ജോസഫ് ജോൺ, ടി.എം. സലിം, സുരേഷ് ബാബു, സിറിയക്ക് കല്ലിടുക്കിൽ, വി. രാജേന്ദ്രൻ, സാം ജേക്കബ് വർഗീസ് വെട്ടിയാങ്കൽ, ഷൈനി റെജി എം.ഡി. അർജുനൻ, പി.എസ്. ചന്ദ്രശേഖരപിള്ള, ലീലാമ്മ ജോസ് ടി.ജെ. പീറ്റർ,ജാഫർ ഖാൻ മുഹമ്മദ് , മനോജ് കോക്കാട്ട്, അഡ്വ. ആൽബർട്ട് ജോസ് എന്നിവർ സംസാരിച്ചു.
എഎം ഹാരിദ് അധ്യക്ഷത വഹിച്ചു. എൻഐ ബന്നി സ്വാഗതവും പി.ജെ. അവിര നന്ദിയും രേഖപ്പെടുത്തി. വെങ്ങല്ലൂരിൽ നിന്നും ഗാന്ധി സ്ക്വയറിലേയ്ക്ക് നടത്തിയ സ്ഥാനാർത്ഥിയുടെ റോഡ് ഷോയിൽ നൂറുകണക്കിന് യു ഡി എഫ് പ്രവർത്തകർ പങ്കെടുത്തു. രാജു ഓടയ്ക്കൽ, മനോജ് തങ്കപ്പൻ, സെബാസ്റ്റ്യൻ മാത്യു, കെ.ജി. സജിമോൻ, രാജേഷ് ബാബു , എംഎച്ച് സജീവ് തുടങ്ങിയവർ നേതൃത്വം നൽകി.