കൊച്ചി: സോഫ്റ്റ് വെയര്‍ അധിഷ്ഠിത വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഓട്ടോമോട്ടീവ്, മൊബിലിറ്റി രംഗങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ സംയോജന പങ്കാളിയായി പ്രവര്‍ത്തിക്കുന്ന കെപിഐടി ടെക്നോളജീസ് തങ്ങളുടെ പതാക വാഹക മൊബിലിറ്റി സോഫ്റ്റ്വെയര്‍ ഡിസൈന്‍, ഡെവലപ്മെന്‍റ് ഇന്നൊവേഷന്‍ മല്‍സരമായ കെപിഐടി സ്പാര്‍ക്കിള്‍ 2024-ന്‍റെ വിജയികളെ പ്രഖ്യാപിച്ചു.
കഴിഞ്ഞ ഏഴു മാസമായി 400ലേറെ കോളേജുകളില്‍ നിന്നുള്ള 19,000ത്തിലേറെ വിദ്യാര്‍ത്ഥികളില്‍ നിന്നായി 1000ലേറെ ആശയങ്ങളായിരുന്നു ലഭിച്ചത്. വാഹന മേഖലയ്ക്കായുള്ള സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യയ്ക്ക് ഇവ പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കെപിഐടി വിദഗ്ദ്ധര്‍ ഇവ രണ്ടു ഘട്ടങ്ങളായി വിശദമായി വിശകലനം ചെയ്ത ശേഷം എട്ടു ടീമുകളെ ഫൈനലിലേക്കു തെരഞ്ഞെടുക്കുകയായിരുന്നു.
ഡ്രൈ സെല്‍ ഇലക്ട്രോളിസിസ് രീതിയിലെ എസ്ഐ എഞ്ചിനായുള്ള ഫലപ്രദമായ തദ്ദേശീയ ഹൈഡ്രോക്സി (എച്ച്എച്ച്ഒ) ഗ്യാസ് ജനറേഷന്‍ സിസ്റ്റത്തിന്‍റെ രൂപകല്‍പ്പനയും വികസനവം എന്ന ആശയത്തിന് തമിഴ്നാട്ടിലെ പെരുന്തുറയില്‍ നിന്നുള്ള കൊങ്കു എഞ്ചിനീയറിങ് കോളേജിലെ ടീം ജി-റെക്സ് 7 ലക്ഷം രൂപ സമ്മാനത്തുകയുളള പ്ലാറ്റിനം അവാര്‍ഡ് നേടി. റെഡി ചാര്‍ജിങിനായുള്ള പ്ലഗ്-ഇന്‍ കിറ്റ് എന്ന ആശയത്തിന് കോയമ്പത്തൂര്‍ ശ്രീ കൃഷ്ണ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍റ് ടെക്നോളജിയിലെ ടീം ക്രെനോവിയന്‍റ്സ് 5 ലക്ഷം രൂപയുടെ ഗോള്‍ഡ് അവാര്‍ഡ് നേടി.
കെപിഐടി സ്പാര്‍ക്കിളിനോടൊപ്പം അക്കാദമിക്, വ്യവസായ മേഖലകളില്‍ നിന്നുള്ള പിഎച്ച്ഡി ഗവേഷകര്‍ക്കായുള്ള ആഗോള വേദിയായ കെപിഐടി ശോധ് അവാര്‍ഡുകളും നല്‍കി.
മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നുളള വിജയകുമാര്‍ കാന്‍ചെട്ല 10 ലക്ഷം രൂപയുടെ ഏറ്റവും മികച്ച ഗ്രൗണ്ട് ബ്രെയ്ക്കിങ് റിസര്‍ച്ച് അവാര്‍ഡ് നേടി. മെറ്റല്‍ ചാല്‍കോജെനൈഡില്‍ ഉയര്‍ന്ന തെര്‍മോ ഇലക്ട്രിക് പ്രകടനം കൈവരിക്കുന്നതിനുള്ള കെമിക്കല്‍ ബോണ്ടിങ് ഇലക്ട്രോണിക് ഘടന, ലാറ്റിസ് ഡൈനാമിക്സ് എന്നിവയുടെ ടൈലറിങ് എന്ന പ്രബന്ധത്തിന് ജവഹര്‍ലാല്‍ നെഹ്രു സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍റിഫിക് റിസര്‍ച്ചിലെ ദേബട്ടം സര്‍ക്കാര്‍ 9 ലക്ഷം രൂപയുടെ ഏറ്റവും മികച്ച റിസര്‍ച്ച് അവാര്‍ഡ് നേടി.
കെപിഐടി സ്പാര്‍ക്കിള്‍ ഇതുവരെയുള്ള 10 വര്‍ഷത്തെ യാത്രയില്‍ ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായെന്ന് കെപിഐടി ടെക്നോളജീസ് ചെയര്‍മാന്‍ രവി പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. മികവുറ്റ യുവാക്കളുടെ മനസില്‍ പുതുമയുടേതായ ഒരു സംസ്ക്കാരം വളര്‍ത്തിയെടുക്കുകയാണ് തങ്ങളുടെ അചഞ്ചലമായ ലക്ഷ്യം. യഥാര്‍ത്ഥ ജീവിതത്തിലെ വെല്ലുവിളികളില്‍ അധിഷ്ഠിതമായ ഇവ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.