കടുത്തുരുത്തി: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആവേശം സമ്മാനിക്കാൻ നിയോജകമണ്ഡലം തലത്തിൽ കൺവൻഷൻ നടത്തും. ഞായറാഴ്ച കോട്ടയത്ത് നടക്കുന്ന പാർലമെന്റ് മണ്ഡലം കൺവൻഷന്റെ തുടർച്ചയായാണ് നിയോജകമണ്ഡലം കൺവൻഷനുകൾ നടത്തുന്നത്.
12ന് വൈകുന്നേരം നാലിന് ശൗരിശങ്കര ഓഡിറ്റോറിയത്തിലാണ് കൺവൻഷൻ. കേരളാ കോൺഗ്രസ് – എം ചെയർമാൻ ജോസ് കെ. മാണി എംപി കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
എൽഡിഎഫ് സംസ്ഥാന, ജില്ലാ പ്രതിനിധികൾ പ്രസംഗിക്കും. പിറവം, വൈക്കം മണ്ഡലങ്ങളിൾ തിങ്കളാഴ്ചയും പാലാ, ഏറ്റുമാനൂർ നിയോജകമണ്ഡലങ്ങളിൽ 13നുമാണ് തെരഞ്ഞെടുപ്പ് കൺവൻഷൻ.