തലശ്ശേരി- രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താനും സുന്ദരമായ ഭരണഘടന ഇല്ലായ്മ ചെയ്യുന്നത് തടയാനും ഇന്ത്യാ മുന്നണി അധികാരത്തില്‍ വരേണ്ടതുണ്ടെന്നും അതിനു കേരളത്തില്‍ യു ഡി എഫ് വിജയിക്കേണ്ടത് അനിവാര്യമാണന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള പറഞ്ഞു. മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം കണ്‍വന്‍ഷനും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്‌ലിഹ് മീത്തലിനുള്ള സ്‌നേഹാദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ കെ ആബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വന്‍ഷനില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്‌ലിഹ് മഠത്തിലിനുള്ള തലശ്ശേരി മണ്ഡലം മുസ്‌ലിം ലീഗിന്റെ സ്‌നേഹാദരവ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള പൊന്നട അണിയിച്ച് പ്രകടമാക്കി.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ. എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി. പി മുസ്തഫ, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സി അഹമ്മദ്, റഷീദ് കരിയാടന്‍, പള്ളിക്കണ്ടി യൂസഫ് ഹാജി, കെ. ഖാലിദ് മാസ്റ്റര്‍, ആര്യ ഹുസൈന്‍, സി. കെ. പി മമ്മു, പി. കെ. യൂസഫ് മാസ്റ്റര്‍, സി. കെ. പി റയിസ്, ഷഹബാസ് കായ്യത്ത്, ഷെറിന്‍ ചൊക്ലി, ഇ. കെ ജലാലു, റഷീദ് തലായി, തഫ്‌ലീം മാണിയാട്ട്, അഹമ്മദ് അന്‍വര്‍ ചെറുവക്കര, പി. കെ ഹനീഫ, അഡ്വ. മുഹമ്മദ് സാഹിദ്, സഫ്വാന്‍ മേക്കുന്ന്, കെ. സി തസ്‌നി, പി. പി മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
മണ്ഡലം ട്രഷറര്‍ എന്‍. മഹമൂദ് സ്വാഗതവും സെക്രട്ടറി സാഹിര്‍ പാലക്കല്‍ നന്ദിയും പറഞ്ഞു.
2024 March 9Keralaparakkal abdullathalasseryMuslim leaguetitle_en: UDF must win to reclaim India: Parakkal Abdullah