രാത്രിയിൽ ഭക്ഷണം അത്തിപ്പഴത്തോളം എന്നാണ് പറയാറ്. പലരും രാത്രിയില്‍ ആഹാരം വാരിവലിച്ച് കഴിക്കാറുണ്ട്. എന്നാല്‍ അത് ആരോഗ്യത്തിന് അധികം നല്ലതാണോ എന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല. രാത്രിയില്‍ ആഹാരം കഴിക്കുമ്പോള്‍ നിര്‍ബന്ധമായും നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.  രാത്രിയില്‍ നമ്മള്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം, 
 ഹൈ കലോറി അടങ്ങിയ ആഹാരങ്ങള്‍ അങ്ങനെ ഹെവി മീല്‍സ് കഴിക്കാതിരിക്കുക.
 ചോക്ക്‌ലേറ്റ് പോലുള്ള ഭക്ഷണങ്ങള്‍ രാത്രി കഴിച്ചാല്‍ ഉറക്കത്തെ ബാധിക്കും.
ചായയും കാപ്പിയും രാത്രികാലങ്ങളില്‍ ഒഴിവാക്കുക.
സോഡ പോലുള്ള അമിതമായ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക
 ഐസ്‌ക്രീമും രാത്രികാലങ്ങളില്‍ കഴിക്കാതിരിക്കുക
 പിസ, ബര്‍ഗര്‍ പോലുള്ളവ രാത്രി ഏഴ് മണിക്കു ശേഷം കഴിക്കുന്നത് നല്ലതല്ല.
ചിപ്‌സ്, എരിവ് കൂടിയ ആഹാരങ്ങള്‍ രാത്രിയില്‍ കഴിക്കാതിരിക്കുക
ടൊമാറ്റോ സോസ് എന്നിവ ഒഴിവാക്കുക
 മദ്യം രാത്രിയില്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. രാത്രിയില്‍ സ്ഥിരമായി മദ്യപിച്ച് ഉറങ്ങുന്നത് നല്ലതല്ല.
 ഓറഞ്ച്, മുസമ്പി പോലുള്ള പഴങ്ങള്‍ രാത്രി ഒഴിവാക്കുക

By admin

Leave a Reply

Your email address will not be published. Required fields are marked *