ഡല്‍ഹി: യുകോ ബാങ്കിൽ 820 കോടി രൂപയുടെ വിവാദ ഐഎംപിഎസ് ഇടപാടുമായി ബന്ധപ്പെട്ട സംഭവത്തിൽ രണ്ട് എഞ്ചിനീയർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ. യൂക്കോ ബാങ്കിൻ്റെ മൊബൈൽ ബാങ്കിംഗ് ആപ്പ് പരിപാലിക്കുന്ന കമ്പനിയുടെ സപ്പോർട്ട് എഞ്ചിനീയർമാർക്കെതിരെയാണ് കേസ്. അവിഷേക് ശ്രീവാസ്തവയും സുപ്രിയ മല്ലിക്കിനും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംശയാസ്പദമായ ഐഎംപിഎസ് ഇടപാടിലൂടെ മൂന്ന് ദിവസം കൊണ്ട് വിവിധ അക്കൗണ്ടുകളിലേക്കായി 820 കോടി രൂപ എത്തിയതായി യൂക്കോ ബാങ്ക് അറിയിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് ഏഴ് നഗരങ്ങളിൽ സിബിഐ മിന്നല്‍ പരിശോധന നടത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ 10 –ാം തിയതി മുതല്‍ പതിമൂന്നാം തിയതി വരെയാണ് ദുരൂഹമായ സാമ്പത്തിക ഇടപാട് നടന്നത്. 
കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും ഏഴ് നഗരങ്ങളിലെ 67 സ്ഥലങ്ങളിൽ വ്യാഴാഴ്ച സിബിഐ റെയ്ഡ് നടത്തി.
ഏഴ് സ്വകാര്യ ബാങ്കുകളിലെ 14,600 അക്കൗണ്ടുകളില്‍ നിന്ന് 41,000 യൂക്കോ ബാങ്ക് അക്കൗണ്ടുകളിലേക്കായി 820 കോടി രൂപ നിക്ഷേപിക്കപ്പെടുകയായിരുന്നു. ബാങ്കിന്‍റെ പരാതിയെ തുടര്‍ന്ന് നവംബര്‍ 21 ന് സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തു. ‌സിബിഐ നടത്തിയ അന്വേഷണത്തില്‍ ശരിക്കുള്ള അക്കൗണ്ട് ഉടമകളില്‍ നിന്ന് പണം പിന്‍വലിക്കപ്പെടാതെയാണ് യൂക്കോ ബാങ്കിലെ അക്കൗണ്ടുകളിലേക്ക് പണമെത്തിയത്. 
കഴിഞ്ഞ വർഷം, നവംബർ 10 മുതൽ 13 വരെ 8,53,049 ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്‌മെൻ്റ് സിസ്റ്റം) ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതിൽ 41,000 യുകോ ബാങ്ക് അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടുകളിലേക്ക് 820 കോടി രൂപ ട്രാൻസ്ഫർ ചെയ്യപ്പെട്ടു. പണം ലഭിച്ച അക്കൗണ്ടുടമകളില്‍ പലരും ഈ തുക പിന്‍വലിക്കുകയും ചെയ്തു.
2023 ഡിസംബറിൽ കൊൽക്കത്തയിലും മംഗലാപുരത്തും സ്വകാര്യ വ്യക്തികളും യുകോ ബാങ്ക് ഉദ്യോഗസ്ഥരും ഉൾപ്പെട്ട 13 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി.
തിരച്ചിലിൽ ഏകദേശം 130 കുറ്റപ്പെടുത്തുന്ന രേഖകളും 43 ഡിജിറ്റൽ ഉപകരണങ്ങളും (40 മൊബൈൽ ഫോണുകൾ, 2 ഹാർഡ് ഡിസ്‌കുകൾ, 1 ഇൻ്റർനെറ്റ് ഡോംഗിൾ എന്നിവയുൾപ്പെടെ) ഫോറൻസിക് വിശകലനത്തിനായി പിടിച്ചെടുത്തിരുന്നു. കൂടാതെ, സംശയാസ്പദമായ 30 പേരെ സ്ഥലത്തുനിന്നും കണ്ടെത്തി പരിശോധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *