ദമ്മാം -മുൻ  കേരളാ തദ്ദേശ  സ്വയം ഭരണ വകുപ്പ് മന്ത്രിയും  രണ്ടു ദശാബ്ദ കാലം മുസ്ലിം ലീഗ് എം.എൽ.എ യുമായിരുന്ന  ചെർക്കളം അബ്ദുല്ലയുടെ സ്മരണാർത്ഥമുള്ള പ്രഥമ അവാർഡ് സൗദി കിഴക്കൻ പ്രവിശ്യാ കെ എം സി സി ഉപാദ്ധ്യക്ഷൻ സുലൈമാൻ കൂലേരിക്ക് . 
മുസ്ലിം ലീഗ് രാഷ്ട്രീയത്തെ ജീവവായു പോലെ  കൊണ്ടു നടക്കുന്ന സുലൈമാൻ കൂലേരി സൗദി കിഴക്കൻ പ്രവ്ശ്യയിൽ കെ എം സി സി യെ കെട്ടിപ്പടുക്കാൻ മുന്നിൽ നിന്ന നാല്പതു വര്ഷം പ്രവാസ ജീവിതം നയിച്ച  പ്രവിശ്യയിലെ മുതിർന്ന  ലീഗ് പ്രവർത്തകരിൽ പ്രമുഖനാണ് .  
 അദ്ദേഹത്തെ കാസര്‍കോഡ് കെ എം സി സി യുടെ പ്രഥമ ചെർക്കളം അബ്‌ദുല്ല  സ്മാരക അവാർഡ്  നൽകി ആദരിക്കാൻ കാസറഗോഡ് ജില്ലാ കെ എം സി സി മാർച്ച് എട്ടിന് സൈഹത്തിലെ അൽ അമീൻ ഇസ്തിറാഹയിൽ പൊതു പരിപാടിയും കുടുംബ സംഗമവും സംഘടിപ്പിക്കുന്നു.
Friday, March 8, 2024 – 15:45SaudiFirst Cherkalam Abdullah Memorial Award of Saudi Eastern Province Kasaragod KMCC to Sulaiman Kooleri

By admin

Leave a Reply

Your email address will not be published. Required fields are marked *