തിരുവനന്തപുരം: കെ സുധാകരന്‍ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റിന്റെ ചുമതല ടി സിദ്ധിഖിന് നല്‍കിയേക്കുമെന്ന് സൂചന.
നിലവില്‍ കെപിസിസിയുടെ രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ഒരാളാണ് ടി സിദ്ധിഖ്. മറ്റൊരു വര്‍ക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥിയാണ്. ഈ സാഹചര്യത്തില്‍ മത്സരരംഗത്തില്ലാത്ത വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിലയില്‍ സിദ്ദിഖിന് ചുമതല നല്‍കുകയെന്നത് സ്വാഭാവിക നടപടിയാണ്.
മാത്രമല്ല കോണ്‍ഗ്രസിന്റെ 16 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലിം പ്രാതിനിധ്യം ഉള്ളത് വടകരയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഷാഫി പറമ്പില്‍ മാത്രമാണ്. സിദ്ധിഖിന് ചുമതല നല്‍കുന്നതോടു കൂടി ആ പ്രാതിനിധ്യ കുറവിനും പരിഹാരമാകും.
കെ സുധാകരന്‍ തന്നെ കണ്ണൂരില്‍ മത്സരിക്കണമെന്നാണ് എഐസിസിയുടെ തീരുമാനം. വൈകിട്ട് നാലേ മുക്കാലിന്റെ വിമാനത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ മടങ്ങുമെന്നിരിക്കെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.