വൈത്തിരി- പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതി സിന്‍ജോ ജോണ്‍സന്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് എന്ന് പോലീസ്. കൈവിരലുകള്‍ കൊണ്ട് സിന്‍ജോ കണ്ഠനാളം അമര്‍ത്തിയതോടെ സിദ്ധാര്‍ത്ഥന് ദാഹജലം പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയായി. പ്രതിപ്പട്ടികയിലേക്ക് മറ്റുചിലര്‍ ഉള്‍പ്പെടാനുള്ള സാധ്യതകൂടിയുണ്ട്.
സിദ്ധാര്‍ത്ഥന്‍ അനുഭവിച്ചത് കൊടും ക്രൂരതയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പോലീസിന് നല്‍കുന്ന മൊഴി. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ പ്രധാനപ്രതി സിന്‍ജോ ജോണ്‍സണ്‍ അഭ്യാസ മികവ് മുഴുവന്‍ സിദ്ധാര്‍ത്ഥനുമേല്‍ പ്രയോഗിച്ചു. ഒറ്റച്ചവിട്ടിന് താഴെയിട്ടു. ദേഹത്ത് തള്ളവിരല്‍ പ്രയോഗം. മര്‍മ്മം നന്നായി അറിയാവുന്ന സിന്‍ജോയുടെ കണ്ണില്ലാ ക്രൂരത. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സിദ്ധാര്‍ത്ഥന്‍ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. സിന്‍ജോ കൈവിരലുകള്‍വെച്ച് കണ്ഠനാളം അമര്‍ത്തിയിരുന്നു. ഇതുണ്ടാക്കിയ ആഘാതം ചെറുതല്ല. വെള്ളം പോലും ഇറക്കാനായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിന് മൊഴി നല്‍കിയെന്നാണ് വിവരം. ആള്‍ക്കൂട്ട വിചാരണ പ്ലാന്‍ ചെയ്തതും സിഞ്ചോ. ഇത് തിരിച്ചിറിഞ്ഞാണ് സിന്‍ജോയെ പോലീസ് മുഖ്യപ്രതിയാക്കിയതും. ബെല്‍റ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചത് കാശിനാഥന്‍. എല്ലാവരുടേയും പ്രീതി പിടിച്ചു പറ്റിയ വിദ്യാര്‍ത്ഥിയോടുള്ള അസൂയ കൂടി തല്ലിത്തീര്‍ത്തു എന്ന് വിദ്യാര്‍ഥികളുടെ മൊഴികളില്‍ നിന്ന് പോലീസ് വായിച്ചെടുത്തു.
പതിനെട്ട് പ്രതികള്‍ക്ക് ഒപ്പം വെറ്റിനറി കോളേജ് പുറത്താക്കിയ ഒരാള്‍ ഹാശിം ആണ്. മര്‍ദനം നടന്നിടത്തെല്ലാം ഹാശിമിന്റെ സാന്നിധ്യമുണ്ട്. പക്ഷേ, മറ്റുപ്രതികള്‍ക്ക് എതിരെ കിട്ടിയതുപോലെ മൊഴി ഹാശിമിനെതിരെയില്ലെന്നാണ് പോലീസ് പറയുന്നത്. 
 
2024 March 8KeralaSidharthblack beltSanjupoliceഓണ്‍ലൈന്‍ ഡെസ്‌ക് title_en: Police reveals more details related to Sidharth’s death

By admin

Leave a Reply

Your email address will not be published. Required fields are marked *