ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല നിരവധി ആരോ​ഗ്യ​ഗുണങ്ങളും ജീരകത്തിൽ അടങ്ങിയിരിക്കുന്നു. ജീരകത്തിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ജീരകത്തിൽ പോളിഫെനോളുകളും ശരീരത്തിനുള്ളിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം തടയുന്ന മറ്റ് നിരവധി സംയുക്തങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. 
ജീരക വെള്ളം വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുമെന്ന്  വിദ​ഗ്ധർ പറയുന്നു. നല്ല ദഹനവ്യവസ്ഥ ഫലപ്രദമായി ശരീരഭാരം കുറയ്ക്കുന്നതിന് സഹായകമാണ്. മെച്ചപ്പെട്ട ദഹനം ഉപാപചയ നിരക്ക് മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ജീരകം ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ജീരക വെള്ളം ശരീരത്തെ പുതിയതും ആരോഗ്യകരവുമായ കോശങ്ങൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് ദഹനം വർദ്ധിപ്പിക്കുകയും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ജീരക വെള്ളത്തിൽ കലോറി കുറവാണ്. ഒരു ടീസ്പൂൺ ജീരകത്തിൽ ഏഴ് മുതൽ എട്ട് വരെ കലോറി മാത്രമേ ഉള്ളൂ. 
ഗർഭകാലത്ത് ദഹനം മെച്ചപ്പെടുത്തുന്നതിനും ജീരക വെള്ളം ഫലപ്ര​ദമാണെന്ന് വിദ​ഗ്ധർ പറയുന്നു. കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പുകളുടെയും ദഹനത്തിന് ആവശ്യമായ എൻസൈമുകളുടെ ഉത്തേജകമായി ഇത് പ്രവർത്തിക്കുന്നു.
ജീരകത്തിലെ ഫ്ലേവനോയിഡുകൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ജീരകം ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, സെറം ഇൻസുലിൻ അളവ് കുറയ്ക്കും. ജീരകത്തിലെ ഇരുമ്പും നാരുകളും രോഗപ്രതിരോധ കൂട്ടുന്നതിനും സീസണൽ രോ​ഗങ്ങളെ ചെറുക്കുന്നതിനും ​ഗുണം ചെയ്യുന്നു. ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് കൂടുതൽ നേരം വയറു നിറയുകയും ജങ്ക് ഫുഡ് കഴിക്കുന്നത് തടയുകയും ചെയ്യുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *