പാറത്തോട്: പാറത്തോട് എസ്എൻഡിപി പാലപ്ര ശാഖ 1057 -ാം നമ്പർ വനിതാ സംഘം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആചരിച്ചു. ശാഖാ പ്രസിഡൻ്റ് സുരേന്ദ്രൻ കൊടിത്തോട്ടം യോഗം ഉത്ഘാടനം ചെയ്തു.
ശാഖയിലെ മുതിർന്ന അംഗമായ പാമ്പയ്ക്കൽ പരേതനായ പീതാംബരൻ്റെ സഹധർമ്മിണി മീനാക്ഷിയെ പഴുമലയിലെ വീട്ടിലെത്തി വനിതാ ദിനത്തോടനുബന്ധിച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.
വനിതാ സംഘം പ്രസിഡൻ്റ് ശോഭനാ വേണു മുഖ്യപ്രഭാഷണം നടത്തി. വയൽവാരം കുടുംബയൂണിറ്റ് കൺവീനർ സാബു കുട്ടൻ, ബിജി കുമാർ, ജയാ സാബുകുട്ടൻ, സുനില ശ്രീജി, അനിതാ മനോജ്, ലീനാ സുരേഷ് എന്നിവർ പ്രസംഗിച്ചു.