ജയ്പുര്‍- ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങാത്ത 40കാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി മൃതദേഹം കുളത്തില്‍ തള്ളി. ഒമ്പത് ദിവസങ്ങള്‍ക്ക് മുമ്പാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ബാരന്‍ സിറ്റി സ്വദേശിയായ ഓം പ്രകാശ് ബൈരയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. മദ്യപിക്കുന്നതിനിടെ രണ്ട് സുഹൃത്തുക്കള്‍ ഓം പ്രകാശിനോട് ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഇത് എതിര്‍ത്ത ഓം പ്രകാശിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തുകയായിരുന്നു.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മുരളീധര്‍ പ്രജാപതി (32) സുരേന്ദ്ര യാദവ് എന്നിവരാണ് പ്രതികള്‍. ഇവര്‍ രണ്ട് പേരും ബാരന്‍ സിറ്റി സ്വദേശികളാണ്. പ്രജാപതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. അറസ്റ്റ് പേടിച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സുരേന്ദ്ര യാദവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ‘പ്രജാപതിയും സുരേന്ദ്ര യാദവും ഓം പ്രകാശും ഒരുമിച്ചായിരുന്നു മദ്യപിച്ചത്. ഇതിനിടെയാണ് രണ്ട് പേര്‍ ഓം പ്രകാശിനോട് ലൈംഗിക കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഓം പ്രകാശ് വിസമ്മതിച്ചു. പിന്നാലെ ഇവര്‍ തമ്മില്‍ വഴക്കായി. ഇതിനിടെയാണ് ഓം പ്രകാശിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്. പിന്നാലെ മൃതദേഹം കുളത്തില്‍ തള്ളുകയായിരുന്നു’- ബാരന്‍ പോലീസ് സൂപ്രണ്ട് രാജ് കുമാര്‍ ചൗധരി പറഞ്ഞു.
2024 March 8IndiaKotapolicefriendsoralഓണ്‍ലൈന്‍ ഡെസ്‌ക് title_en: Rajasthan man murdered by 2 friends for refusing oral sex: Police