ഡൽഹി:  ആത്മീയവും ആരോഗ്യപരവുമായ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന റമദാന്‍ മാസത്തിലെ പ്രധാന കർമമാണ് വ്രതാനുഷ്ഠാനം. വ്രതം ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് അറിയാമോ?
ശരീരത്തെ വിഷവിമുക്തമാക്കുന്നു
വ്രതാനുഷ്ഠാനത്തിൻ്റെ ഗുണങ്ങളിൽ ശരീരശുദ്ധി ഉൾപ്പെടുന്നു. നാഷണൽ സെൻ്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ ഗവേഷണം അനുസരിച്ച്, വ്രതം അനുഷ്ഠിച്ചാൽ, ശരീരത്തിന് ശരിയായി വിഷാംശം ഇല്ലാതാക്കാൻ കഴിയും. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർമ സംബന്ധമായ പ്രശ്നങ്ങളും കുറയ്ക്കും.
ശരീരഭാരം കുറയ്ക്കാം
ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളുടെയും പ്രശ്നം പൊണ്ണത്തടിയാണ്. ഇത്തരമൊരു സാഹചര്യത്തിൽ യഥാസമയം ശ്രദ്ധിച്ചില്ലെങ്കിൽ പല ശാരീരിക പ്രശ്‌നങ്ങൾക്കും കാരണമാകും. ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു മാർഗമാണ് നോമ്പ്.
ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും
ദഹനവ്യവസ്ഥയ്ക്കും വ്രതം ഗുണം ചെയ്യും. നോമ്പ് നോൽക്കുന്നതിലൂടെ ശരീരത്തിൻ്റെ സ്വന്തം രോഗപ്രതിരോധ സംവിധാനം ശരിയായി പ്രവർത്തിക്കുന്നു, അതിനാൽ ശരീരം പല തരത്തിലുള്ള പ്രശ്നങ്ങളുമായി സ്വയം പോരാടാൻ തുടങ്ങുന്നു. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കും. മലബന്ധം, ദഹനക്കേട്, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
ചർമത്തിനും മികച്ചത്
പലപ്പോഴും, ക്രീമുകളും സൗന്ദര്യവർദ്ധക വസ്തുക്കളും മാത്രമല്ല, ഭക്ഷണ ശീലങ്ങളും ചർമത്തെ ബാധിക്കാൻ തുടങ്ങുന്നു. അത്തരമൊരു സാഹചര്യത്തിൽ വ്രതം ഗുണം ചെയ്യും. നോമ്പ് ശരീരത്തെ വിഷവിമുക്തമാക്കുന്നതിലൂടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷ മൂലകങ്ങൾ പുറത്തുവരും, ഇത് ചർമത്തിന് പുതിയ തിളക്കം നൽകും.
കൊളസ്ട്രോൾ കുറയ്ക്കുന്നു
വ്രതം കൊളസ്‌ട്രോൾ സാധ്യത കുറയ്ക്കുകയും ചെയ്യും.കലോറി കുറവുള്ള ഭക്ഷണക്രമവും ഭക്ഷണരീതിയും രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം വർധിപ്പിക്കുകയും തലച്ചോറിന്റെ പ്രവർത്തനം സംരക്ഷിക്കുകയും ചെയ്യും. ഒരു മാസത്തെ വ്രതം ഹാനികരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്താതിമർദത്തിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇവ രണ്ടും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.
രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കും
ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുമ്പോൾ ഇതുസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും. പ്രമേഹ രോഗികൾ അടക്കമുള്ളവർക്ക് വ്രതം ആരോഗ്യപരമായി ഗുണവും ചെയ്യും. എന്നാൽ രക്തത്തിലെ പഞ്ചസാര നിയന്ത്രണാതീതമായവർ വ്രതത്തിന്റെ കാര്യത്തിൽ ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *