റമദാന്‍ മാസത്തിലേക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളുടെ ദൂരം മാത്രമാണുള്ളത്. പതിവ് ഭക്ഷണശീലങ്ങളില്‍ നിന്നും എളുപ്പത്തില്‍ മാറുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന പ്രയാസങ്ങള്‍ മറികടക്കാനായി ലോകാരോഗ്യ സംഘടന ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
മാര്‍ഗനിര്‍ദേശങ്ങള്‍: ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക: ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്നതില്‍ നിയന്ത്രണം ഉണ്ടാവണം. ഭക്ഷണത്തിന് പലതരം ഹെര്‍ബ്‌സ് ഉപയോഗിച്ച് രുചികൂട്ടാം. പ്രകൃതിദത്ത ഔഷധസസ്യങ്ങളുടെ ഗുണം ശരീരത്തെ കൂടുതല്‍ പോഷിപ്പിക്കും.
സമീകൃതാഹാരം: നോമ്പ് സമയത്ത് വിശ്വാസികള്‍ സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. നോമ്പ് തുറക്കുന്നതിന് മുമ്പോ ശേഷമോ അധികം വറുത്തതോ എണ്ണമയമുള്ളതോ ആയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ലോകാരോ?ഗ്യ സംഘടന നിര്‍ദേശിക്കുന്നു.
പുകയില ഉപയോഗം ഒഴിവാക്കാം: ആരോഗ്യം നിലനിര്‍ത്താന്‍ പുകവലിക്കുന്നത് ഒഴിവാക്കാം
വ്യായാമം: നോമ്പ് കാലത്ത് വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇത് ദഹനത്തെ നന്നാക്കുകയും ശരീരത്തെ കൂടുതല്‍ ആരോഗ്യമുള്ളതുമാക്കും.
ആവിയില്‍ വേവിച്ച ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക: ആവിയില്‍ പാകംചെയ്യുന്ന ഭക്ഷണങ്ങള്‍ നോമ്പുകാലത്ത് കഴിക്കാം. ഇത് പോഷകങ്ങള്‍ നിലനിര്‍ത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *