തിരുവനന്തപുരം: പത്മജ പോയതോടെ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുകള്‍ തലയില്‍ നിന്നും പരാതി ഉന്നയിക്കുന്ന ഒരാള്‍ പോയി, അത്രയേയുള്ളൂവെന്ന് ടി സിദ്ധിഖ്. മാളികപ്പുറത്ത് ഇരിക്കുന്നവരും ആനപുറത്ത് ഇരിക്കുന്നവരും അല്ല പാര്‍ട്ടിയെന്നും സിദ്ധിഖ് വിമര്‍ശിച്ചു.
ബിജെപി വീര്യം ഇല്ലാത്ത ചെറിയ മിസൈല്‍ ഇറക്കാന്‍ നോക്കിയതാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ടി വി യിലൂടെ മാത്രം നേതാവായെന്നാണ് പത്മജ പറഞ്ഞത്. ഞാനും രാഹുലും ജയിലില്‍ കിടന്നിട്ടുണ്ട്. പത്മജ എപ്പോള്‍ ജയിലില്‍ കിടന്നു.
ആശുപത്രിയില്‍ ഊര വേദനയായി പോയിട്ടുണ്ടാകും. സമരത്തിന്റെ ഭാഗമായി, ഏതെങ്കിലും മര്‍ദ്ദനം ഏറ്റ് പോയിട്ടുണ്ടോ. രാഹുല്‍ മാങ്കൂട്ടത്തിലിനെയും പത്മജയെയും ഒരേ തുലാസില്‍ അളക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് മാരക പ്രഹര ശേഷിയുള്ള മിറാക്കിള്‍ ലിസ്റ്റ് ഇന്ന് ഇറക്കുമെന്നും 20-20 നേടുമെന്ന് ഒരു സംശയവുമില്ലെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു. 

By admin

Leave a Reply

Your email address will not be published. Required fields are marked *