കോട്ടയം: വളരെ ചെറിയ കാലത്തിനിടെ വന്‍ വളര്‍ച്ചയുണ്ടായ പ്രമുഖ ഫുഡ് പ്രോഡക്റ്റ് സ്ഥാപനത്തിന്റെ ഓഫീസിലും ഉടമകളുടെ ആഡംബര വസതികളിലും മൂന്ന് ദിവസം നീണ്ട റെയ്ഡ് നടത്തി ആദായനികുതി വകുപ്പ്. മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് ആരംഭിച്ച റെയ്ഡ് ഏഴിന് വൈകിട്ടാണ് അവസാനിച്ചത്.

അതീവ രഹസ്യമായി  സംസ്ഥാനത്തിന്റെ പുറത്തുനിന്നടക്കമുള്ള 40 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 50 കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടന്നത്.

ഉടമസ്ഥരില്‍ ഒരാള്‍ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ഇവരുടെ ആഡംബര വസതിയിലും ഓഫീസിലും പഴയ വീട്ടിലും ഒരേ സമയമാണ് പരിശോധന നടന്നത്. സ്ഥാപനത്തില്‍ നിന്നും രേഖകള്‍ ആദായനികുതി വിഭാഗം ശേഖരിച്ചിട്ടുണ്ട്.
റെയ്ഡിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് ആദായനികുതി വിഭാഗം നല്‍കുന്ന സൂചന. വരും ദിവസങ്ങളില്‍ ഉടമകളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും. അതിനു ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തു വരികയുള്ളൂ.

By admin

Leave a Reply

Your email address will not be published. Required fields are marked *