കാസര്‍കോട് – ബൈക്കില്‍ പോകുകയായിരുന്ന ആളെ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയും സ്‌ഫോടക വസ്തുക്കള്‍ എറിയുകയും ചെയ്തു. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാണി ജങ്ഷനിലാണ് സംഭവം. മാണി വില്ലേജിലെ ലക്കപ്പാറ കോടിയില്‍ താമസിക്കുന്ന സ്റ്റീഫന്‍ ആല്‍വിന്‍ പൈസ് ആണ് അക്രമത്തിനിരയായത്. സംഭവത്തില്‍ മാണി ഗ്രാമപഞ്ചായത്തംഗത്തിനും ഭാര്യക്കുമതിരെ വിട്‌ള പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ സ്റ്റീഫന്‍ ഓഫീസിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ പ്രതികള്‍ സ്റ്റീഫന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാലയും പണമടങ്ങിയ പഴ്‌സും തട്ടിയെടുക്കുകയായിരുന്നു. പിന്നീട് ദമ്പതികള്‍ സ്റ്റീഫന് നേരെ സ്ഫോടകവസ്തുക്കള്‍ എറിയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
2024 March 8Keralatitle_en: gold chain