നെയ്യാറ്റിന്‍കര: പ്രൗഢമായ ഇന്നലെകളുടെ ശക്തവും ദൃഢവുമായ സാംസ്കാരികാടിസ്ഥാനത്തിന്റെ തനിമ മുൻനിറുത്തി നെയ്യാറ്റിൻകരയുടെ അഭിമാനചരിത്രം തൻതലമുറകളിലേയ്ക്കും വരുംതലമുറകളിലേയ്ക്കും പകരുകയും നാട്ടിലെ മികവുകൾക്ക് ആവുംവിധം ഉചിതമായൊരു ഇടം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നെയ്യാറ്റിൻകര നഗരസഭ സംഘടിപ്പിച്ചിരിക്കുന്ന “നെയ്യാർ പെരുമ” ഇന്ന് രാവിലെ ആരംഭിച്ചു. 

ഭിന്നശേഷി ആയിട്ടും സ്വപ്രയത്നം കൊണ്ട് പഠിച്ചുയർന്ന് എംബിഎ നേടി നോർക്കയിൽ ഉദ്യോഗസ്ഥയായ ശ്രീക്കുട്ടി ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ. ആൻസലൻ,  നഗരസഭാ ചെയർമാൻ, സെക്രട്ടറി, വിവിധ കക്ഷിനേതാക്കൾ, കൗൺസിലർമാർ, സാഹിത്യ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വിവിധ പ്രവർത്തന മേഖലകളിലുള്ളവരും വ്യത്യസ്ത തലമുറകളുടെ പ്രതിനിധികളും ഒരേ മനസ്സോടെ പങ്കു ചേരുംവിധമാണ് ഈ ത്രിദിന സാംസ്കാരികോത്സവം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

2024 മാർച്ച് എട്ട് മുതൽ പത്തു വരെ സ്വദേശാഭിമാനി ടൗൺ ഹാളിൽ ചരിത്ര പ്രദർശനം, ഫോട്ടോ എക്സിബിഷൻ, ചലച്ചിത്ര സംബന്ധിയായ പ്രദർശനം, മൊബൈൽ ഡോക്യു ഫെസ്റ്റ്, കലാപരിപാടികൾ, സ്നേഹാദരം, സമ്മേളനം, സംവാദങ്ങൾ, പ്രഭാഷണങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ അരങ്ങേറും.

By admin

Leave a Reply

Your email address will not be published. Required fields are marked *